ചണ്ഡിഗഡ്: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്നിംഗ്സിനും 37 റണ്‍സിനും പഞ്ചാബിനോട് പരാജയപ്പെട്ടു. അവസാന ദിവസം നാല് വിക്കറ്റ് ശേഷിക്കെ 105 റണ്‍സായിരുന്നു ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്നത്. ക്യാപ്റ്റൻ അഭിജിത് പ്രവീണ്‍ (74 നോട്ടൗട്ട്) മാത്രമേ കേരളത്തിനായി പൊരുതിയുള്ളൂ. സ്കോര്‍: കേരളം 202, 199. പഞ്ചാബ് 438/4 ഡിക്ലയേര്‍ഡ്.